പൌരാവകാശരേഖ

ഏറത്ത്  ഗ്രാമപഞ്ചായത്തിൽ നിന്നും നിവാസികള്‍ക്കും അല്ലാത്തവരുമായ പൗരന്‍മാര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളും അവ ലഭ്യമാക്കുന്നതിന് പാലിക്കേണ്ട വ്യവസ്ഥകളും ,ലഭ്യമാകുന്ന സമയപരിധിയും വിവരിച്ചു കൊണ്ട് ഭരണസമിതി അംഗീകരിച്ചു പ്രസിദ്ധീകരിക്കുന്ന രേഖയാണു പൗരാവകാശരേഖ. ഓരോ വ്യക്തിയ്ക്കും ജനനം മുതല്‍ മരണം വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടി വരുന്നുണ്ട്. ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള ദൂരം അനുനിമിഷം ഇല്ലാതാക്കുകയും വിജ്ഞാനം വിരൽ തുമ്പില്‍ എത്തി നില്‍ക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ പോലും ഓഫീസ് നടപടികളെക്കുറിച്ചുള്ള അജ്ഞത നിമിത്തം ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് കാലതാമസം വരികയും ചിലരെങ്കിലും ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

നമുക്കു ലഭിക്കേണ്ട സേവനത്തിന് നാം പാലിക്കേണ്ട വ്യവസ്ഥകള്‍ അറിഞ്ഞിരിക്കുന്നത് സേവനംസമയബന്ധിതമായി ലഭിക്കുന്നതിന് സഹായകരമാകും . അതോടൊപ്പം തന്നെ നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ പ്രതികരിക്കുന്നതിനും . ഏറത്ത് ഗ്രാമപഞ്ചായത്ത് പൗരാവകാശരേഖ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കായി സമര്‍പ്പിക്കുന്നു .

  • പൌരാവകാശരേഖ