കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്:
പഞ്ചായത്ത് രാജ് ആക്ട് നടപടി ക്രമങ്ങളും സംസ്ഥാന ദേശീയ സർക്കാരുകളുടെ പദ്ധതികളും, നിർദ്ദേശങ്ങളും സുതാര്യമായി പാലിച്ചുകൊണ്ട് പൊതുജന സംതൃപ്തിയും ഗുണനിലവാരവും ഉറപ്പ് വരുത്തി മെച്ചപ്പെട്ട പഞ്ചായത്തായി നിലകൊള്ളുക.
ദൗത്യം:
അന്താരാഷ്ട്ര ഗുണനിലവാരം ക്വാളിറ്റി മാനേജ്‌മന്റ് 9001 -2015സർട്ടിഫിക്കേഷൻ നിലനിർത്തികൊണ്ട് ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുക എന്നതാണ് ദൗത്യം
ഗുണമേന്മ നയം:
സമ്പൂര്‍ണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കുന്നത് വഴി ഏറത്ത് ഗ്രാമപഞ്ചായത്തില്‍ സേവനത്തിനായിസമീപിക്കുന്ന പൗരന് ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ജനസംതൃപ്തി ഉറപ്പ് വരുത്തി ഗുണമേന്മയുള്ള സേവനം സമയബന്ധിതമായി നല്‍കുന്നതിനുള്ള സജീവപ്രവര്‍ത്തനങ്ങള്‍ എല്ലാതരത്തിലും ഉറപ്പുവരുത്തുകയാണ് ഈ പഞ്ചായത്തിന്‍റെ നയം.