ഓപ്പറേഷൻ തൂഫാൻ 2.0

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രവർത്തനം ഓപ്പറേഷൻ തൂഫാൻ 2.0 ഏറത്ത് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ശ്രീമതി മറിയാമ്മ തരകൻ തൂഫാൻ ഫ്ലാഗ് ഉയർത്തൽ നിർവ്വഹിച്ചു. ഫ്ലാഗ് ഉയർത്തൽ ചടങ്ങിന് ശേഷം ഏറത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബഹു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ  ബഹു. പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത്തല ഓപ്പറേഷൻ  തൂഫാൻ 2.0  ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അജി.റ്റി ആർ തുഫാൻ പ്രതിജ്ഞയും , തൂഫാൻ വാരിയർ പ്രഖ്യാപനം, തൂഫാൻ വാരിയർ ബാഡ്ജ്  വിതരണം പ്രസിഡന്റും, ബോധവൽക്കരണ ക്ലാസ് എന്നിവ അടൂർ എസ് എച്ച് ഒ പങ്കജ്കൃഷ്ണൻ -ഉം നിർവ്വഹിച്ചു. ലൈവ് വീഡിയോ പ്രദർശനം എന്നിവയെല്ലാം പൊതുജന പങ്കാളിത്തത്തോടെ നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ റിനോ പി രാജൻ,  ശ്രീമതി വിജയമ്മാൾ പി അംഗങ്ങളായ ശ്രീമതി ശ്രീജാകുമാരി ആർ, ശ്രീമതി സൂസൻ ശശികുമാർ, ശ്രീ. അജയകുമാർ.സി, ശ്രീമതി ജ്യോതി ആർ, ശ്രീമതി മഞ്ചുഷ ജി, ശ്രീമതി സുനിത തോമസ്, ശ്രീമതി ജയലക്ഷമി ജെ ആർ, , സിഡിഎസ് ചെയർപേഴ്സണ്‍ ശ്രീമതി സ്വപ്ന എ എന്നിവർ സംസാരിച്ചു. ഏറത്ത്ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ശ്രീമതി സലീന എ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.    ഹരിതകർമ്മസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ , പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

തൂഫാൻ 2.0